test del 5 copy of del 3

മാസം മാറി റേഷൻ വാങ്ങിയ 8000 പേരെ കണ്ടെത്താൻ ശ്രമം; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ


തിരുവനന്തപുരം ∙ രണ്ടു മാസത്തെ റേഷൻ ഒരുമിച്ചു വാങ്ങാനുള്ള നിർദേശത്തിലെ ആശയക്കുഴപ്പത്തിനിടെ ഏപ്രിലിലേതു വാങ്ങാതെ മേയ് മാസത്തിലേതു മാത്രം വാങ്ങിപ്പോയ എണ്ണായിരത്തിൽപരം കാർഡ് ഉടമകളെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു. ഇവർക്ക് ഏപ്രിൽ മാസത്തെ റേഷൻ നഷ്ടമാകാതിരിക്കാൻ വിതരണം മേയ് 5 വരെ നീട്ടാനും ഭക്ഷ്യപൊതുവിതരണ കമ്മിഷണർ തീരുമാനിച്ചു. ഇതിനായി റേഷൻ ബില്ലിങ്ങിന്റെയും വിതരണത്തിന്റെയും സംവിധാനമായ ഇ പോസിന്റെ ചുമതലയുള്ള ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ അനുമതി മാത്രമാണ് ഇനി ബാക്കി.ഏപ്രിലിലെ വിതരണം 30ന് അവസാനിക്കുമെന്നതിനാൽ ഇവർക്ക് ഒരു മാസത്തെ റേഷൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വിതരണം നീട്ടാനുള്ള ക്രമീകരണം. ഇങ്ങനെ മാസം മാറി റേഷൻ വാങ്ങിയ എണ്ണായിരത്തോളം കാർഡ് ഉടമകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കാനാണു നീക്കം.


Source link

Back to top button