കൊന്നിട്ടും കലിയടങ്ങാതെ; സംസ്ഥാനത്ത് ആന രണ്ടുപേരെ ചവിട്ടിക്കൊന്നു

കൊച്ചി: സംസ്ഥാനത്ത് ആനക്കലിയിൽ ഇന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലുമാണ് ആനകൾ ഇടഞ്ഞടത്. ഉത്സവത്തിനെത്തിച്ച ആനകളാണ് അപ്രതീക്ഷിതമായി വിരണ്ടോടി ഭീതിപരത്തിയത്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടയുകയും രണ്ടാം പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തു. ഇരപത്തിയഞ്ചുകാരനായ ശ്രീക്കുട്ടനാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ‘വാഴ്വാടി കാശിനാഥൻ’ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടയുകയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ അക്രമിക്കുകകയും ചെയ്തിരുന്നു. ശേഷം ആനയെ ദേവസ്വം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ആന വീണ്ടും അക്രമസക്തനാവുകയും തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരണപ്പെട്ടു.
Source link


