LATEST NEWS
‘മുഖ്യമന്ത്രിയാകാൻ സീനിയോറിറ്റി വേണ്ട; ജനവികാരം ഹൈക്കമാൻഡിനെ അറിയിച്ചു’

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോറിറ്റി മാനദണ്ഡമാക്കേണ്ടതില്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായവും എംഎല്‍എമാരുടെ ഭൂരിപക്ഷവും നോക്കണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍. പാര്‍ട്ടിക്കകത്ത് പലപ്പോഴും സീനിയോറിറ്റി ഒന്നും നോക്കിയിട്ടില്ലല്ലോ എന്നും മുരളീധരന്‍ ചോദിച്ചു. ഇതൊരു ഏകകക്ഷി സര്‍ക്കാര്‍ അല്ല. സഖ്യസര്‍ക്കാര്‍ ആകുമ്പോള്‍ സ്വാഭാവികമായും ഘടകകക്ഷികളുടെ അഭിപ്രായം കൂടി ആരായണമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി നിര്‍ണയത്തില്‍ മുസ്ലിം ലീഗ് അഭിപ്രായം പറയുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നതിനിടെയാണ് എതിരഭിപ്രായവുമായി മുരളീധരന്‍ രംഗത്തെത്തിയത്.
Source link


