LATEST NEWS

സ്വർണവില വീണ്ടും മേലോട്ട്; വഴിയൊരുക്കി ഇറാന്റെ ‘ഹോർമുസ്’ ചർച്ചാനീക്കം, പവൻവില 1.13 ലക്ഷത്തിന് മുകളിൽ


സ്വർണവില വീണ്ടും കരകയറ്റം തുടങ്ങി. കേരളത്തിൽ രാവിലെ ഗ്രാമിന് (22 കാരറ്റ് ഗോൾഡ്) 35 രൂപ വർധിച്ച് 14,155 രൂപയും പവന് 280 രൂപ ഉയർന്ന് 1,13,240 രൂപയുമായി. നഷ്ടത്തിലായിരുന്ന രാജ്യാന്തരവില അതിവേഗം കരകയറ്റം തുടങ്ങിയതാണ് കേരളത്തിലെ വിലയും കൂടാനിടയാക്കിയത്.ബാരലിന് 107 ഡോളറിന് മുകളിലെത്തിയ ബ്രെന്റ് ക്രൂഡ് വില 106ലേക്ക് താഴ്ന്നു. 98.61ൽ നിന്ന് യുഎസ് ഡോളർ ഇൻഡക്സ് 98.42ൽ എത്തി. രാജ്യാന്തര സ്വർണവില ഒരുഘട്ടത്തിൽ 4660 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഇപ്പോഴുള്ളത് 26 ഡോളർ നേട്ടവുമായി 4726ൽ.


Source link

Back to top button