CINEMA

വിപണിയെ പൊരിച്ച് വിലക്കയറ്റം


പശ്ചിമേഷ്യൻ യുദ്ധം തിരിച്ചടി കൊച്ചി: മാർച്ചിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ വിലക്കയറ്റത്തോത് 3.4 ശതമാനമായി കുതിച്ചുയർന്നു. ഫെബ്രുവരിയിലിത് 3.21 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിൽ നാണയപ്പെരുപ്പം 3.63 ശതമാനവും നഗരങ്ങളിൽ 3.11 ശതമാനവുമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അവലോകന കാലയളവിൽ 3.87 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില 3.96 ശതമാനവും നഗരങ്ങളിൽ 3.71 ശതമാനവും ഉയർന്നു.അതേസമയം പച്ചക്കറികളുടെ വില ഗണ്യമായി കുറഞ്ഞു. ഉള്ളി വില 27 ശതമാനവും കിഴങ്ങിന് 19 ശതമാനവും വിലയിടിഞ്ഞു. വെളുത്തുള്ളി, പരിപ്പ്, പീസ് എന്നിവയുടെയും വിലയും താഴ്ന്നു. തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയർന്നു. വെള്ളി ആഭരണങ്ങൾക്ക് 148 ശതമാനവും സ്വർണം, ഡയമണ്ട് ആഭരണങ്ങൾക്ക് 46 ശതമാനവും വില വർദ്ധിച്ചു. ഹൗസിംഗ് രംഗത്തെ വിലക്കയറ്റത്തോത് 2.11 ശതമാനമാണ്.


Source link

Back to top button