CINEMA
മോഹൻലാൽ – തരുൺ മൂർത്തി ചിത്രം; അതിമനോഹരം അവസാന ഷെഡ്യൂൾ ഉടൻ

തുടരും എന്ന മെഗാ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് അതിമനോഹരം എന്ന് പേരിട്ടു. ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക. വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോയ മോഹൻലാൽ മടങ്ങി എത്തിയാൽ ഉടൻ അവസാന ഷെഡ്യൂൾ മുംബയിൽ ആരംഭിക്കും. മുകേഷ് , ജഗദീഷ്, മനോജ്.കെ. ജയൻ, ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന രതീഷ് രവി, ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ടർ -ബിനു പപ്പു,എഡിറ്റിംഗ് – വിവേക്ഹർഷൻ,ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ. വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ്. പി. ആർ. ഒ എ .എസ്. ദിനേശ്.
Source link


