CINEMA
റിലയൻസ് ജിയോയും ബാങ്ക് ഒഫ് ബറോഡയും കൈകോർക്കുന്നു

കൊച്ചി: ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ താഴെത്തട്ടിലെത്തിക്കാൻ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയും പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു. ഫീച്ചർ ഫോണുകൾക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യ സമഗ്ര ഡിജിറ്റൽ ബാങ്കിംഗ് സേവനമായ ‘ബി.ഒ.ബി വേൾഡ് ലൈറ്റ്’ മൊബൈൽ ബാങ്കിംഗ് ആപ്പ് ജിയോഫോൺ പ്രൈമ 4ജി ഡിവൈസുകളിൽ ലഭ്യമാകും. സ്മാർട്ട്‌ഫോണുകളിൽ മാത്രം പ്രവർത്തിക്കുന്ന പരമ്പരാഗത മൊബൈൽ ബാങ്കിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി താങ്ങാവുന്ന വിലയിൽ ഫീച്ചർ ഫോണുകളിൽ ദൈനംദിന ബാങ്കിംഗ് സേവനങ്ങൾ നൽകാനാണ് ശ്രമം. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ അപ്രാപ്യമായവർക്കും ലളിതമായ ബാങ്കിംഗ് സൗകര്യങ്ങൾ ഒരുക്കും. ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കും വളരെ എളുപ്പത്തിലുള്ള ഓൺ-ബോർഡിംഗ് രീതിയിലൂടെ ഈ ആപ്പ് ലഭ്യമാകും.സങ്കീർണതകളൊന്നുമില്ലാതെ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. സുരക്ഷിതമായി പണം കൈമാറാമെന്നതും പ്രത്യേകതയാണ്. മൊബൈൽ റീചാർജ്, ബില്ലുകൾ അടയ്ക്കൽ എന്നിവയും സാധ്യമാണ്.
Source link


