test del 4 copy of del 3

വിജയിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ ഗൃഹനാഥനെ ആക്രമിച്ചു; സ്വത്തുകണക്കിൽ പൊരുത്തക്കേട്


ചെന്നൈ ∙ വിജയിക്ക് വോട്ടു ചെയ്യില്ലെന്നു പറഞ്ഞ ഗൃഹനാഥനെ ആക്രമിച്ചെന്ന പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാക്കൾക്കെതിരെയും വോട്ടു ചോദിച്ചെത്തിയവരെ ആക്രമിച്ചെന്ന പരാതിയിൽ ഗൃഹനാഥനെതിരെയും കേസ്. വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഗൃഹനാഥനായ കെ.ശിവകുമാർ (61), ടിവികെ പ്രാദേശിക നേതാവ് വെള്ളൈസാമി എന്നിവർക്കെതിരെയാണു കേസെടുത്തത്. വോട്ടു ചോദിച്ചെത്തിയ പ്രവർത്തകരോടു താൽപര്യമില്ലെന്നു പറഞ്ഞ ശിവകുമാർ വിജയിനെ രൂക്ഷമായി വിമർശിച്ചതോടെ തർക്കവും വാക്കേറ്റവുമുണ്ടായി. ശിവകുമാർ മരക്കഷ്ണം എറിഞ്ഞതായും പ്രവർത്തകയ്ക്കു പരുക്കേറ്റെന്നും പറയുന്നു. പിന്നാലെ, ടിവികെ പ്രവർത്തകർ ആക്രമിച്ചെന്നും ചെരിപ്പെറിഞ്ഞെന്നും ആരോപിച്ചു ശിവകുമാറും പരാതി നൽകുകയായിരുന്നു.∙സിനിമയും രാഷ്ട്രീയവും രണ്ടെന്ന് പ്രകാശ് രാജ് നടന്മാർക്കു വേണ്ടി വിസിലടിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, നാടുവിട്ടു നൽകാനാകില്ലെന്നും നടൻ പ്രകാശ്‌ രാജ്‌. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സിനിമയിൽ മുഖ്യമന്ത്രിയായെന്നു കരുതി രാഷ്ട്രീയത്തിൽ ആകണമെന്നില്ലെന്നും നടൻ വിജയിയെ ഉന്നമാക്കി അദ്ദേഹം പറഞ്ഞു. ദ്രാവിഡ, അടിമ, സിനിമാ മോഡലുകളിൽ ഏതു വേണമെന്നു ജനം തീരുമാനിക്കും. ജയിക്കുന്നവർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം. ജയിച്ചവർ രാഷ്ട്രീയം കളിക്കുകയും ജനം ജോലി ചെയ്യുകയും ചെയ്യുന്ന സ്ഥിതി മാറണം. ഡിഎംകെ സഖ്യത്തിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി എൻ.പാണ്ടിക്കു വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.


Source link

Back to top button