test del 5 copy of del 3

നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു; ഉയർന്ന ചൂടിൽ സംഭവിച്ചതെന്ന് സംശയം


മണ്ണാർക്കാട് ∙ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലു പൊട്ടിത്തെറിച്ചു. കനത്ത ചൂടിൽ സംഭവിച്ചതെന്നു സംശയം. മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുൻവശത്തെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മണ്ണാർക്കാട് സ്വദേശി ജഷീറിന്റെ ഓട്ടോറിക്ഷയുടെ ചില്ലാണു തകർന്നത്. ചില്ലിന്റെ കഷണം കൊണ്ടു ജഷീറിന്റെ കാലിനു നിസ്സാര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. സുഹൃത്തിനോടു സംസാരിച്ചിരിക്കുന്നതിനിടെ ശബ്ദത്തോടെ ചില്ലു പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണു വാഹനത്തിന്റെ ടെസ്റ്റ് പൂർത്തിയാക്കി ഇറക്കിയത്. അതുകൊണ്ടുതന്നെ വാഹനത്തിനു കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ചൂടു കൂടിയതുകൊണ്ടാകാം ചില്ലു പൊട്ടിയതെന്നും ജഷീർ പറഞ്ഞു.


Source link

Back to top button