CINEMA

ടൈറ്റിൽ മാറി, ‘പരിപാടി’ ; ഡീലക്സ് ബെന്നിയായി ജോജു ജോർജ്


നൂറു ദിവസത്തിനടുത്ത് ചിത്രീകരണം പണിക്കുശേഷം ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പരിപാടി എന്ന് പേരിട്ടു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. നേരത്തേ ഡീലക്സ് എന്ന പേരിടാനായിരുന്നു തീരുമാനം. ജോജു ജോർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം.നൂറു ദിവസത്തിനടുത്ത് ചിത്രീകരണമുണ്ട്. തൃശൂരും വയനാടും ആണ് ലൊക്കേഷൻ.യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്.2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് “പരിപാടി”. ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : മെൽവി ജെ, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകൻ : ഷെല്ലി ശ്രീസ്.


Source link

Back to top button