test del 4 copy of del 3

അത് അവസാനത്തെ കളിചിരികൾ ആയിരുന്നുവെന്നു കരുതിയില്ല..; ഹിഷാം മടങ്ങി, മുസാഫിറിനെ തനിച്ചാക്കി


പാങ്ങ് ∙ ഇനിയൊരിക്കലും കളിക്കാൻ ഹിഷാം ഉണ്ടാകില്ലെന്ന അടക്കാനാകാത്ത സങ്കടത്തിലാണ് സുഹൃത്ത് മുസാഫിർ. വിനോദയാത്ര പോകുന്നതിനാൽ, തലേദിവസം പറഞ്ഞത് ഇങ്ങനെ: ‘‘നാളെ കളിക്കാൻ ഞാനുണ്ടാകില്ല, ഇന്നു കളിക്കാം..’’ അത് അവസാനത്തെ കളിചിരികൾ ആയിരുന്നുവെന്നു മുസാഫിർ കരുതിയില്ല. ഈസ്റ്റ് പാങ്ങ് ആലുങ്ങൽ കുഞ്ഞുമുഹമ്മദിന്റെയും സുഹ്റയുടെയും മകൻ ഹിഷാമും മുസാഫിറും ശംസുൽ ഉലൂം മദ്രസയിൽ പത്താം ക്ലാസ് വിദ്യാർഥികളാണ്. മാതാവ് സുഹ്റയോടൊപ്പമായിരുന്നു ഹിഷാമിന്റെ യാത്ര. അധ്യാപികയായ സുഹ്റയും അപകടത്തിൽ മരിച്ചു.പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി ഹിഷാം (12), സമീപ സ്കൂളായ പാങ്ങ് ജിയുപിഎസിലെ അധ്യാപിക ഷക്കീന (37) എന്നിവരാണു മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ ജോലിചെയ്തിരുന്ന ഷക്കീന ഈയിടെയാണ് പാങ്ങ് ജിയുപി സ്കൂളിലേക്കു മാറിയത്.


Source link

Back to top button