test del 3
വന്ദേഭാരത് ട്രെയിനിനു സമാന്തരമായി കെഎസ്ആർടിസിയുടെ ആഡംബര ബസ്; ‘ബസ് ഹോസ്റ്റസും’: സർവീസ് അടുത്തയാഴ്ച

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആദ്യമായി എയർഹോസ്റ്റസ് മാതൃകയിൽ ബസിൽ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആർടിസി ഇതിനായി വാങ്ങിയത്. പുലർച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10 നു മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സർവീസ്.
Source link


