test del 4 copy of del 3
ഇളം മനസ്സിൽ നാമ്പിട്ട് സംരംഭക മോഹം, കട തുടങ്ങി സ്കൂൾ വിദ്യാർഥികൾ; കുലുക്കി സർബത്ത് വിറ്റ് ‘മഗേഷും പിള്ളേരും’

പന്തളം ∙ ഫോണിൽ ഗെയിം കളിച്ചിരുന്നാൽ എന്ത് കാര്യം. ഫുട്ബോൾ ടീമിനു ജഴ്സി വാങ്ങണം. അതിനു പണം വേണം. കരിങ്ങാലിപ്പാടത്താണെങ്കിൽ ഇനി കൊയ്ത്തുകാലവും. പിന്നെയൊന്നും നോക്കിയില്ല. ‘മഗേഷും പിള്ളേരും’ ഒരു കടയിട്ടു. അങ്ങനെ തന്നെ കടയ്ക്ക് പേരുമിട്ടു. കച്ചവടം പൊടിപൊടിക്കുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോൾ സ്കൂൾ വിദ്യാർഥികളായ ആദിത്യനും സംഘവും. ആദിത്യന്റെ വിളിപ്പേരാണ് മഗേഷ്. നാരങ്ങാവെള്ളം, കുലുക്കി സർബത്ത്, ഉപ്പിലിട്ട മാങ്ങ, കാരറ്റ്, കുക്കുംബർ അടക്കമുണ്ട്. കളിക്കൂട്ടുകാരായ ശ്രീഹരി, ആദിശ്രീ, ശ്രീക്കുട്ടൻ, ദേവപ്രയാഗ് എന്നിവരെ ഒപ്പം കൂട്ടി. രാവിലെ 7ന് തുറന്നാൽ 12 മണിക്കൂർ കട ‘ഓപ്പൺ’. ബന്ധുക്കളും സമീപവാസികളുമായ മുതിർന്നവർ മിക്കപ്പോഴും സംഘത്തിനു കാവലായുണ്ട്. ബ്രോക്കോ എപ്സി എന്നാണ് ഫുട്ബോൾ ടീമിന്റെ പേര്. ജഴ്സി വാങ്ങാനുള്ള പണം സ്വരൂപിച്ചാലും സ്കൂൾ തുറക്കും വരെ കട തുടരാനാണ് ആഗ്രഹമെന്ന് ആദിത്യനും കൂട്ടുകാരും പറയുന്നു.
Source link


