test del 4 copy of del 3
റെക്കോർഡ് വിലയിൽനിന്ന് കൂപ്പുകുത്തി തേങ്ങവില; വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി

ചെർക്കള ∙ റെക്കോർഡ് വിലയിൽ നിന്നു കൂപ്പുകുത്തി വീണു പച്ചത്തേങ്ങ വില. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമായിട്ടാണു വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോയ്ക്കു 36 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. കിലോയ്ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയിൽ നിന്നു 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി.ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഗൾഫിൽ യുദ്ധം കാരണം അങ്ങോട്ടേയ്ക്കുള്ള കയറ്റുമതി നിലച്ചതിനാൽ കമ്പനികൾ തേങ്ങ വാങ്ങുന്നത് നിർത്തിയതും തിരിച്ചടിയായി. നേരത്തെ വിലയിടിവുണ്ടാകുമ്പോൾ കേരഫെഡ് മുഖേന കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നു. അങ്ങനെ വില പിടിച്ചുനിർത്താൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാസർകോട് ജില്ലയിൽ നീലേശ്വരത്തു മാത്രമാണ് കേരഫെഡിന്റെ സംഭരണമുള്ളത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Source link


