test del 5 copy of del 3
ചബഹാറിന്റെ നടത്തിപ്പ് വലിയ തലവേദന; ഇളവ് തരാതെ ട്രംപ്, തുറമുഖം ഇറാനു കൈമാറാൻ ഇന്ത്യ

ന്യൂഡൽഹി ∙ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറാൻ ഇന്ത്യ നീക്കം സജീവമാക്കിയതായി സൂചന. തുറമുഖത്തിന് യുഎസ് അനുവദിച്ച ഉപരോധ ഇളവ് ഏതാനും ദിവസം മുൻപ് അവസാനിച്ചിരുന്നു. ഇതോടെ, നടത്തിപ്പ് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ.കഴിഞ്ഞ വർഷം നവംബർ മുതൽ ഉദ്യോഗസ്ഥരെ ചബഹാറിൽ നിന്നു ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. ഈ വർഷത്തെ ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. പദ്ധതിയിൽ നിന്നു കേന്ദ്രം പിൻമാറുന്നുവെന്ന സൂചന വ്യക്തമായിരുന്നു. ഇറാന്റെ തെക്കൻ തീരത്തുള്ള ചബഹാർ തുറമുഖത്തിന്റെ വികസനം 2003 മുതൽ നടത്തുന്നത് ഇന്ത്യയാണ്. 2018 ൽ ഇറാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ ചബഹാർ തുറമുഖത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം വീണ്ടും ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ഏപ്രിൽ 26 വരെ ചബഹാറിന് ഇളവു നൽകി.
Source link


