test del 4 copy of del 3

‘മാഷേ ഞെട്ടാൻ തയാറായിരുന്നോ’, മോളെ നീ പറഞ്ഞതു കളിയായിട്ടായിരുന്നില്ലല്ലേ: നടി ആതിര കൃഷ്ണന്റെ മരണത്തിൽ നൊമ്പര കുറിപ്പ്


കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മരണമടഞ്ഞ നടി ആതിര കൃഷ്ണനെ അനുസ്മരിച്ച് നാടക കലാകാരനും നടനുമായ മീനരാജ് രാഘവൻ എഴുതിയ കുറിപ്പ് പ്രേക്ഷകരെ വേദനയിലാഴ്ത്തുന്നു. ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ‘അർച്ചന 31 നോട്ടൗട്ട്’ ആണ് ആദ്യ സിനിമ. ഹയര്‍സെക്കൻഡറി അധ്യാപിക കൂടിയായിരുന്ന ആതിര നാടക കലാകാരി കൂടിയായിരുന്നു.സിനിമയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ മിടുക്കി. എന്നെ വല്ലപ്പോഴും വിളിക്കുമായിരുന്നു… ഇടയ്ക്കു പാലക്കാടു നിന്നും എറണാകുളത്തു വരുമ്പോൾ കണ്ടുമുട്ടാൻ ശ്രമിക്കുമായിരുന്നു… കാരണം, അഭിനയത്തിന്റെ കാര്യത്തിൽ അവൾക്കു ഞാൻ മാനസ ഗുരുവായിരുന്നു. അവൾ എനിക്കു പ്രിയപ്പെട്ട ശിഷ്യയുമായിരുന്നു. ഏറ്റവും അവസാനമായി എന്നെ കാണാൻ വന്നത് മൂന്നുമാസങ്ങൾക്കു മുൻപ്.എന്നാലും മോളെ നീ പറഞ്ഞതു കളിയായിട്ടായിരുന്നില്ലല്ലേ. ഇന്നു രാവിലെ അവളുടെ സഹോദരന്റെ ഫോൺ ….‘മാഷേ ആതിരേച്ചി പോയി. ഡയാലിസിസിനിടയിൽ കാർഡിയാക്ക് അറസ്റ്റ്’.


Source link

Back to top button