test del 2
യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം; പൈലറ്റുമാർ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിനിടെ,കണ്ടെത്തൽ

സോൾ: 2021ൽ ദക്ഷിണ കൊറിയയുടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിക്കാൻ കാരണം കണ്ടെത്തിയിരിക്കുകയാണിപ്പോൾ അധികൃതർ. പൈലറ്റുമാർ ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനിടയിലാണ് വിമാനങ്ങൾ കൂട്ടിയിടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സോൾ ഓഡിറ്റ് ആൻഡ് ഇൻസ്‌പെക്ഷൻ ബോർഡാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.ഒരു മിഷന്റെ ഭാഗമായി യുദ്ധ വിമാനങ്ങൾ പറത്തുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പൈലറ്റുമാർക്ക് ജീവൻ നഷ്ടമായില്ലെങ്കിലും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു പൈലറ്റിന് 88 ദശലക്ഷം വോൺ പിഴ ചുമത്തിയിട്ടുണ്ട്.വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന യുദ്ധവിമാന യാത്രയുടെ ചിത്രങ്ങളെടുക്കാൻ ഈ പൈലറ്റ് തുനിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. വിമാനങ്ങളിൽനിന്ന് ചിത്രങ്ങൾ എടുക്കുന്നത് ‘അക്കാലത്ത് പൈലറ്റുമാർക്കിടയിൽ വ്യാപകമായ ഒരു രീതിയായിരുന്നു’ എന്ന്് ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.വിമാനം പറന്നുയരുന്നതിന് മുമ്പുള്ള ഒരു ബ്രീഫിംഗിൽ ഈ പൈലറ്റ് താൻ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്ന് പറഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്. മിഷനിനിടയിൽ പ്രധാന വിമാനത്തെ പിന്തുടരുകയായിരുന്നു ഇയാൾ പറത്തിയുരുന്ന യുദ്ധവിമാനം. വ്യോമത്താവളത്തിലേക്ക് തിരികെ പറക്കുമ്പോഴാണ് അദ്ദേഹം തന്റെ സ്വകാര്യ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയത്.
Source link

