LATEST
മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കൂട്ടത്തിൽ ‘തുടക്കം’ ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റും, ഹൃദയഭേദകമെന്ന് ജൂഡ്

തൃശൂർ: മുണ്ടത്തിക്കോട് വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റെലിസ്റ്റ് യൂണിയൻ അംഗം കൂടിയാണ് മരിച്ച ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചുണ്ട്. വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്തിരുന്നു. ഫെഫ്ക സംഘടന ബിജീഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ജൂഡ് ആന്തണി ഇതുസംബന്ധിച്ച വാർത്ത ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ‘ഹൃദയഭേദകം’ എന്നായിരുന്നു ജൂഡ് പ്രതികരിച്ചത്.
Source link


