test del 5 copy of del 3

‘നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ’; ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം പുറത്ത്


നഗ്ന ചിത്രങ്ങള്‍ പോൺ സൈറ്റിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ നടന്‍ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്‍റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും’ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ ഷിയാസ് പറയുന്നു. ‘നിന്‍റെയീ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്‍റെ ഫൊട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ എന്നാണ് മറ്റൊരു സന്ദേശത്തില്‍ പറയുന്നത്സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി ആരോപിക്കുന്നു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പാലാരിവട്ടം പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നൽകാൻ മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നൽകി. ഒപ്പമുണ്ടാകും എല്ലാ കാലത്തുമെന്ന വാഗ്ദാനം നൽകി കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഇവർ പറയുന്നു.നേരത്തെയും സമാനമായ കേസ് ഷിയാസിനു നേെര ഉയർന്നിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം മൂന്നു വര്‍ഷം മുന്‍പ് അറസ്റ്റിലാകുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു പിടിയിലായത്. അന്ന് ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽനിന്നു ചെന്നൈയിൽ എത്തിയപ്പോൾ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.


Source link

Back to top button