test del 4 copy of del 3
മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ച് കൊന്നു; മൃതദേഹം ഭക്ഷിച്ച നിലയിൽ

പാലക്കാട് ∙ തമിഴ്നാട് ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി കൊന്ന നിലയിൽ. ഡാമിന് സമീപം താമസിക്കുന്ന ഇന്നാസി അമ്മാൾ (90) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതൽ ഇന്നാസി അമ്മാളെ കാണാനില്ലായിരുന്നു. വൈകിട്ട് 5 മണിയോടെ ഭക്ഷണം നൽകാൻ വന്ന മകനാണ് ഇന്നാസി അമ്മാളിനെ അവസാനമായി കണ്ടത്. എന്നാൽ, രാത്രി തിരിച്ചെത്തിയപ്പോഴേക്കുമാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്.റോഡിനടുത്തുള്ള കാനയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടിക്കട നടത്തി ജീവിക്കുന്നയാളായിരുന്നു ഇന്നാസിയമ്മാൾ. നാലു മക്കളുണ്ട്.
Source link


