LATEST
103 രൂപയിൽ നിന്ന് 155ലേക്ക്, മലയാളികളുടെ കഞ്ഞികുടി മുട്ടും: വൻ പ്രതിസന്ധി

ആലപ്പുഴ: മത്സ്യലഭ്യതക്കുറവിൽ പ്രതിസന്ധിയിലായ തീരദേശത്തിന് ഇരട്ടിപ്രഹരമായി മണ്ണെണ്ണ വിലവർദ്ധനവ്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വിരലിലെണ്ണാവുന്ന ദിവസങ്ങളിലേക്കു മാത്രമേ തികയൂവെന്നിരിക്കെ മാസത്തിന്റെ ബാക്കിദിനങ്ങളിൽ ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനിറങ്ങേണ്ടിവരും. . ലിറ്ററിന് 103രൂപയായിരുന്ന മണ്ണെണ്ണ വില 52.37രൂപ വർദ്ധിപ്പിച്ച് 155.37 രൂപയായാണ് ഉയർത്തിയത്. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ തീരം ചൂടുപിടിക്കുന്നതിനാൽ മത്സ്യങ്ങൾ ആഴക്കടലിലേ കാണപ്പെടുകയുള്ളൂവെന്നതിനാൽ തീരദേശത്ത് മാത്രമായി പ്രവർത്തിക്കുന്ന പരമ്പരാഗതയാനങ്ങൾക്ക് കൂടുതൽ ദൂരവും സമയവും താണ്ടിയാൽ മാത്രമേ മത്സ്യബന്ധനം സാദ്ധ്യമാവുകയുള്ളൂ. ഇന്ധനം കൂടുതൽ വേണ്ടിവരുന്ന ഈ മാസങ്ങളിൽ മണ്ണെണ്ണ വിലവർദ്ധനവ് തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കും.
Source link


