test del 4 copy of del 3
ട്രംപിന്റെ ‘പ്രിയപ്പെട്ട സൈന്യാധിപൻ’ അസിം മുനീർ; വിശ്വസിക്കാൻ കൊള്ളാത്ത പാക്കിസ്ഥാൻ അമേരിക്കയ്ക്ക് തലവേദനയാകുമോ?

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ ‘പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി രാജ്യാന്തര തലത്തിൽ വലിയ ചർച്ചയാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ ചർച്ചകളിൽ മുനീർ ഒരു പ്രധാന ഇടനിലക്കാരനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാന്റെ വിശ്വസിക്കാൻ കൊള്ളാത്ത ഭൂതകാലവും ഇറാൻ സൈനിക നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു.അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് അമേരിക്കയിൽ നിന്ന് ശതകോടിക്കണക്കിന് ഡോളർ സഹായം കൈപ്പറ്റിയ പാകിസ്ഥാൻ, അണിയറയിൽ താലിബാനെ സഹായിച്ച ചരിത്രം ഇപ്പോഴും സജീവമാണ്. കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുമായും ഐആർജിസി തലവൻ ഹൊസൈൻ സലാമിയുമായും മുനീറിനുള്ള വ്യക്തിബന്ധം, ട്രംപ് കാണിക്കുന്ന അമിത വിശ്വാസത്തിന് തിരിച്ചടിയാകുമെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രാസീസ്മുന്നറിയിപ്പ് നൽകുന്നു.
Source link


