test del 4 copy of del 3

സുരക്ഷാഭിത്തിയുടെ വലുപ്പക്കുറവും അപകടകാരണം? വാൽപാറ ചുരം റോഡിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മലയാളി സംഘം


വാൽപാറ ∙ ഹെയർപിൻ റോഡുകളിലെ ചില അശാസ്ത്രീയത ചൂണ്ടിക്കാട്ടി പാലക്കാട് നിന്നുള്ള വിദഗ്ധ സംഘം. മോട്ടർ വാഹന ഉദ്യോഗസ്ഥരടങ്ങുന്ന റോഡ് സുരക്ഷാ ഉദ്യോഗസ്ഥരാണു തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്കു വിവരങ്ങൾ കൈമാറിയത്. മഴവെള്ളവും വെള്ളച്ചാട്ടങ്ങളിൽ നിന്നുള്ള വെള്ളവും ഒഴുകിപ്പോകാൻ റോഡിന്റെ വശങ്ങളിൽ ചാൽ നിർമിച്ചാൽ നന്നാകുമെന്നു മലയാളി സംഘം ചൂണ്ടിക്കാട്ടി. വെള്ളം റോഡിലേക്ക് ഒഴുകിയാൽ വാഹനം തെന്നിമാറാനുള്ള (Skid) സാധ്യത കൂടുതലാണെന്നും പറയുന്നു. കേരളത്തിലെ നെല്ലിയാമ്പതയിൽ ഉൾപ്പെടെ ചുരം റോഡുകളിൽ മഴവെള്ളം കാരണം വാഹനം തെന്നി മാറി അപകടങ്ങളുണ്ടായിട്ടുണ്ടെന്നും ചാൽ ഒരുക്കിയതോടെ ഈ പ്രശ്നം പരിഹരിച്ചെന്നും മലയാളി സംഘം തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ചിലയിടത്തു മാത്രമാണു ചാൽ ഇല്ലാത്തതെന്നും ബാക്കിയുള്ളിടത്തു പഠനം നടത്തി സംവിധാനം ഒരുക്കുമെന്നും പൊള്ളാച്ചി ജോയിന്റ് ആർടിഒ ശശി കുമാർ അറിയിച്ചു. വാൽപാറയിലെ അപകടത്തെ സംബന്ധിച്ചു മലയാളി ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ട് സർക്കാരിനു ഇന്നു കൈമാറും. അപകടം മുൻപും 2012 നവംബർ 17നു പഴനിയിൽനിന്നു വാൽപാറയിലേക്കു പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നിയന്ത്രണംവിട്ടു 200 അടിയോളം താഴ്ചയിലേക്കു മറിഞ്ഞ് 7 പേർ മരിച്ചിട്ടുണ്ട്. 43 പേർക്ക് പരുക്കേറ്റു. രാത്രി പത്തോടെ നാലാമത്തെ വളവിലായിരുന്നു അപകടം. കേരളത്തിലും പഠനം  വാൽപാറയിലെ അപകടകാരണം കണ്ടെത്തി കേരളത്തിലെ ചുരം റോഡുകളിൽ എന്തെങ്കിലും സംവിധാനം ഒരുക്കേണ്ടതുണ്ടോയെന്നു കണ്ടെത്താൻ പഠനം നടത്താൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സംഘം വാൽപാറയിൽ അപകടം നടന്ന സ്ഥലം പരിശോധിച്ചു. തമിഴ്നാട് ഉദ്യോഗസ്ഥരി‍ൽ നിന്നുള്ള റിപ്പോർട്ട് കൂടി ലഭിച്ചശേഷം കൂടുതൽ പഠനം നടത്താനാണു തീരുമാനം.


Source link

Back to top button