test del 2

പണത്തിന്റെ ഹുങ്കോ? മൃതദേഹത്തിനൊപ്പം 1.5 കോടി രൂപയുടെ ബെൻസും അടക്കം ചെയ്ത് ചൈനീസ് കുടുംബം | Video


ലിയോണിങ് (ചൈന): മരിച്ച കുടുംബാംഗത്തിനൊപ്പം 1.5 കോടി രൂപയോളം (15 ലക്ഷം യുവാൻ) വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് കാർ കുഴിച്ചുമൂടി ചൈനീസ് കുടുംബം. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് സംഭവം. മേഴ്‌സിഡസിന്റെ എസ്450എൽ മോഡൽ കാറാണ് ജിൻ എന്ന കുടുംബം മൃതദേഹത്തിനൊപ്പം കുഴിച്ചിട്ടത്. ഈ കാറിന് ചൈനയിൽ ഭാഗ്യമായി കരുതുന്ന ‘8888’ എന്ന നമ്പറാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് കുടുംബത്തിനെതിരേ ഉയരുന്നത്.ഇത് വെറും പണം പ്രദർശിപ്പിക്കലാണെന്നും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും ആരോപിച്ച് ഒട്ടേറെ പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇത്തരം പ്രവൃത്തികൾ അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയ പ്രാദേശിക ഭരണകൂടം കുടുംബത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.പരേതരോടുള്ള ആദരവാണിതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അനധികൃതമായി മണ്ണ് മലിനമാക്കിയതിനും അനാചാരങ്ങൾ പിന്തുടർന്നതിനും കുടുംബം പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടി വരുമെന്നും ഉറപ്പായിട്ടുണ്ട്. പിന്നാലെ സംഭവത്തിൽ കുടുംബം പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.നിയമനടപടികളുടെ ഭാഗമായി ഇവർ പിഴ അടയ്ക്കേണ്ടി വരുമെന്നും കുഴിച്ചുമൂടിയ കാർ പുറത്തെടുക്കാനും ആ പ്രദേശം പഴയതുപോലെയാക്കാനുമുള്ള ചിലവുകൾ കുടുംബം തന്നെ വഹിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.


Source link

Back to top button