test del 3
ഭായിമാർ കൂട്ടത്തോടെ മടങ്ങുന്നത് ‘ആഘോഷമാക്കി’ സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ; ഒരാൾക്ക് ചെലവ് പതിനായിരം രൂപ

മൂവാറ്റുപുഴ / പുന്നയൂർക്കുളം ∙ ബംഗാളിലെ തിരഞ്ഞെടുപ്പു തിരക്കുകളിലേക്ക് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നതു കേരളത്തിലെ തൊഴിൽ മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ ഈ സാഹചര്യം ആഘോഷമാക്കുകയാണു സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ. ട്രെയിനുകളിലെ കടുത്ത തിരക്ക് ഒഴിവാക്കാൻ തൊഴിലാളികൾ ലക്ഷങ്ങൾ ചെലവിട്ട് ബസുകൾ വാടകയ്ക്കെടുത്തു നാട്ടിലേക്കു മടങ്ങുന്നതാണു പുതിയ കാഴ്ച.വെറുമൊരു യാത്ര എന്നതിലുപരി ബംഗാളിലെ കാഴ്ചകളും വൈവിധ്യമാർന്ന വിവാഹ രീതികളും ഭക്ഷണരീതികളും റീലുകളാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ നേട്ടമുണ്ടാക്കുന്നുമുണ്ട്. ഇത്തരം വിഡിയോകൾക്കു വൻ പ്രചാരമാണു ലഭിക്കുന്നത്. രാത്രിയും പകലും നടത്തുന്ന ഇത്തരം സുദീർഘമായ ബസ് യാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്. കൃത്യമായ പെർമിറ്റും ഡ്രൈവറുടെ വിശ്രമവും ഉറപ്പുവരുത്താതെ നടത്തുന്ന സർവീസുകൾ അപകടങ്ങൾക്കും വഴിവച്ചേക്കാം.ഭായിമാർ പോയി; തൊഴിൽമേഖലയിൽ പ്രതിസന്ധി പുന്നയൂർക്കുളം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതോടെ നിർമാണമേഖലയും കോൾപാടങ്ങളിലെ കൊയ്ത്തും ഹോട്ടലുകളും പ്രതിസന്ധിയിൽ. പാടത്തെ പണി അറിയാവുന്ന സ്ഥിരം പണിക്കാർ പോയതോടെ കൊയ്ത്ത് മന്ദഗതിയിലാണ്. തമിഴ്‌നാട്, ബംഗാൾ, അസം എന്നിവിടങ്ങളിലെ തൊഴിലാളികളാണ് വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയത്. എസ്‌ഐആർ നടപ്പാക്കിയതിനാൽ വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന ഭയവും കൂടിയാണ് ഇവർ നാടു പിടിക്കുന്നതിനു പിന്നിൽ.
Source link


