test del 3
നേപ്പാളിൽ പെട്രോൾ ലീറ്ററിനു 225 രൂപ, രാജിവച്ചത് രണ്ട് മന്ത്രിമാർ; ആടിയുലഞ്ഞ് ബാലേന്ദ്ര ഷാ സർക്കാർ

കാഠ്മണ്ഡു ∙ നേപ്പാളിൽ അടിമുടി മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പുതിയ സർക്കാരിന് ഭരണമാരംഭിച്ച ആദ്യ മാസത്തിൽ തന്നെ കനത്ത തിരിച്ചടികൾ. റാപ്പർ പദവിയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി പ്രധാനമന്ത്രിയായ 35കാരൻ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്ന് 26 ദിവസത്തിനുള്ളിൽ രണ്ട് മന്ത്രിമാരാണ് രാജിവച്ചത്.ഇന്ത്യ-നേപ്പാൾ അതിർത്തി വഴി നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്നവർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണവും ജനരോഷത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ കൊണ്ടുവന്നാൽ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന കർശന നിർദേശമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
Source link


