LATEST
തൃശൂർ വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു; മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു ഗൗരിയമ്മ. വെടിക്കെട്ട് അപകടത്തിന്റെ തലേദിവസമാണ് ഡിസ്‌ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഇതിനിടെയാണ് പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മകനെ കാണാതാകുന്നത്. ഇതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇടയ്‌ക്കിടെ ബോധം വരുമ്പോഴെല്ലാം ഗൗരിയമ്മ മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
Source link


