രണ്ട് മുറി വീടിന് വാടക 33,000; കണ്ണുതള്ളിക്കുന്ന നിബന്ധനകളും, മലയാളികളുടെ പ്രിയനഗരത്തില്‍ നിന്ന് ആളുകള്‍ നാട് വിടും?

കേരളം വിട്ടാല്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താമസസ്ഥലം ഏത്? ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അത് ബംഗളൂരു ആണ്. പഠനം, തൊഴില്‍, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി പതിനായിരക്കണക്കിന് മലയാളികള്‍ ബംഗളൂരുവില്‍ സ്ഥിരതാമസവുമുണ്ട്. ഈ പതിവിന് കാലങ്ങളുടെ പഴക്കവും അവകാശപ്പെടാനുണ്ട്. എന്നാല്‍ ഐടി നഗരമായ ബംഗളൂരു ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇടം കൂടിയാണ്. ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിലെ ജീവിതച്ചെലവും പ്രശസ്തമാണ്.
നഗരത്തില്‍ പുതിയതായി എത്തുന്ന ആളുകളെ സംബന്ധിച്ച് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താമസസ്ഥലം കണ്ടെത്തുകയെന്നതാണ്. വര്‍ഷങ്ങളായി നഗരത്തില്‍ താമസിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നമാകട്ടെ വര്‍ഷം തോറുമുള്ള വാടക വര്‍ദ്ധനവാണ്. ഇപ്പോഴിതാ ബംഗളൂരുവിലെ വീടന്വേഷണവു വീട്ടുടമസ്ഥരുടെ നിബന്ധനകളും കേട്ട് കണ്ണുതള്ളിയ ഒരു യുവാവിന്റെ അനുഭവമാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
വാടകയില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്ന നിബന്ധന കേട്ട് കണ്ണുതള്ളിയെന്നും ഈ അവസ്ഥ എല്ലായിടത്തും ഉണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് യുവാവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍ത്തിക് നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ടു ബിഎച്ച്‌കെ വീടാണ് ഇദ്ദേഹം വാടകയ്ക്ക് എടുത്തിരിക്കുന്നത്. 33000 രൂപ പ്രതിമാസ വാടകയ്ക്ക് പുറമേ മെയിന്റനന്‍സ്, യൂട്ടിലിറ്റി ബില്ലുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനുപുറമേ വാടകയില്‍ 10 ശതമാനം വാര്‍ഷിക വര്‍ദ്ധന നിര്‍ബന്ധിതമായി വേണമെന്നും വീട്ടുടമസ്ഥന്‍ ആവശ്യപ്പെടുന്നുണ്ട്.
500 രൂപയാണ് മെയിന്റനന്‍സിനുള്ള ഫിക്‌സഡ് തുക. വാണിജ്യ ബില്ലിങ്ങായതിനാല്‍ 3000 രൂപ വീതം വൈദ്യുതിക്കും വാട്ടര്‍ കണക്ഷനുമായി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനു പുറമേ 10 ശതമാനം അധിക വാടക ആവശ്യപ്പെടുന്നത് ന്യായമാണോ എന്നാണ് പോസ്റ്റിലൂടെ യുവാവ് ചോദിക്കുന്നത്. എന്നാല്‍ എല്ലായിടത്തും ഇതല്ല സ്ഥിതി എന്നാണ് പോസ്റ്റിന് കീഴില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ പറയുന്നത്. ഓരോ സ്ഥലത്തും ഓരോ രീതിയാണെന്നാണ് പലരും പങ്കുവയ്ക്കുന്ന അഭിപ്രായം.
Source link


