test del 4 copy of del 3
‘ഇറാനെതിരെ യുദ്ധം ചെയ്യാൻ 3 യുഎസ് പ്രസിഡന്റുമാരോട് നെതന്യാഹു ആവശ്യപ്പെട്ടു’; വെളിപ്പെടുത്തലുമായി മുൻ സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൻ ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുൻപ് അധികാരത്തിലിരുന്ന അമേരിക്കൻ പ്രസിഡന്റുമാരോടും ഇറാനെതിരെ യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. എന്നാൽ അവരെല്ലാം അത് നിരസിക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് ജോൺ കെറി ഇക്കാര്യങ്ങൾ പങ്കുവച്ചത്. ഇറാനിൽ ഭരണകൂട മാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിനായി നെതന്യാഹു സമ്മതിപ്പിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2026 ഫെബ്രുവരി 11ന് നടന്ന ചർച്ചയിൽ ഇത് തനിക്ക് നല്ലതായി തോന്നുന്നു എന്ന് പറഞ്ഞ ട്രംപ്, യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു.
Source link


