LIFESTYLE NEW
ഈ വിദേശ രാജ്യത്തിന് സൗജന്യമായി താമസിക്കാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

വിദേശയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. പക്ഷേ അതിന്റെ ചെലവ് ഓർത്താണ് പലരും മടിക്കുന്നത്. എന്നാൽ ഒരു വിദേശ രാജ്യം നിങ്ങൾക്ക് സൗജന്യമായി താമസിക്കാൻ ഉള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. ഗ്രീക്കിലെ സെെറോസ് എന്ന ദ്വീപിലാണ് ഈ സൗകര്യം ഉള്ളത്. ശാന്തമായ കടൽതീരങ്ങൾ, മനോഹരമായ വാസ്തുവിദ്യ, തനതായ രുചി എന്നിവയ്ക്ക് പേരുകേട്ട സെെറോസ് വളരെ പ്രശസ്തമാണ്. എന്നാൽ സൗജന്യതാമസത്തിന് പിന്നാൽ ഒരു ട്വിസ്റ്റുണ്ട്. ആരോഗ്യവാനും പക്വതയുള്ളവരും ആയവർക്ക് ഒറ്റക്കോ ദമ്പതികളായോ വരാം. ഒരു മാസമെങ്കിലും നിൽക്കാൻ തയ്യാറായിവേണം എത്താനെന്നും സംഘടനയുടെ ഔദ്യോഗിക വെബ്സെെറ്റിൽ നൽകിയ കുറിപ്പിൽ പറയുന്നു. ഇതിന് പകരമായി സൗജന്യതാമസം നൽകുമെന്നും വെബ്സെെറ്റിൽ വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണവും സൗജന്യമാണ്.
Source link

