ഒറ്റ ചാർജിൽ 510 കിലോമീറ്റർ റേഞ്ച്: മികച്ച ആഡംബരവുമായി കൊറിയൻ എസ് യു വി ഇവി

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. മൂന്ന് ശ്രദ്ധേയമായ ആഗോള മോഡലുകളാണ് പുറത്തിറക്കാൻ പോകുന്നത്. കിയ സോറെന്റോ ഹൈബ്രിഡ്, കിയ കാർണിവൽ ഹൈബ്രിഡ്, കിയ സിറോസ് ഇവി എന്നിവയാണ് പുതിയ മോഡലുകൾ. ഈ മൂന്ന് വാഹനങ്ങളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. ആഡംബരത്തോടൊപ്പം, മികച്ച മൈലേജ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ബ്രാൻഡ് ഇതിനകം തന്നെ അതിന്റെ വരാനിരിക്കുന്ന മോഡലുകൾ നിരത്തിൽ പരീക്ഷണമാരംഭിച്ചിട്ടുണ്ട്. പുതിയ മോഡലുകളിൽ കിയ സിറോസ് ഇലക്ട്രിക് പതിപ്പ് ഇതിനകം തന്നെ വാഹനപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു.ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ഇത്. ഇതോടെ ഇന്ത്യൻ വിപണിയിൽ കിയയുടെ ആകെ ഇലക്ട്രിക് മോഡലുകളുടെ എണ്ണം നാലായി ഉയരും. പരീക്ഷണ ഓട്ടത്തിനിടെ പലതവണ ഈ വാഹനം നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്രില്ലിലും വീലുകളിലും വരുത്തുന്ന മാറ്റങ്ങൾ ഒഴിച്ചാൽ, കാഴ്ചയിൽ ഇത് സിറോസിന്റെ പെട്രോൾ/ഡീസൽ പതിപ്പിന് സമാനമായിരിക്കും. അത്യാധുനിക ഫീച്ചറുകളും വിശാലമായ ഉൾഭാഗവുമാണ് സിറോസിന്റെ പ്രത്യേകത. ഇലക്ട്രിക് പതിപ്പിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ബ്രാൻഡ് ഇതിനകം തന്നെ അതിന്റെ വരാനിരിക്കുന്ന മോഡലുകൾ നിരത്തിൽ പരീക്ഷണമാരംഭിച്ചിട്ടുണ്ട്. പുതിയ മോഡലുകളിൽ കിയ സിറോസ് ഇലക്ട്രിക് പതിപ്പ് ഇതിനകം തന്നെ വാഹനപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു.ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ഇത്. ഇതോടെ ഇന്ത്യൻ വിപണിയിൽ കിയയുടെ ആകെ ഇലക്ട്രിക് മോഡലുകളുടെ എണ്ണം നാലായി ഉയരും. പരീക്ഷണ ഓട്ടത്തിനിടെ പലതവണ ഈ വാഹനം നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്രില്ലിലും വീലുകളിലും വരുത്തുന്ന മാറ്റങ്ങൾ ഒഴിച്ചാൽ, കാഴ്ചയിൽ ഇത് സിറോസിന്റെ പെട്രോൾ/ഡീസൽ പതിപ്പിന് സമാനമായിരിക്കും. അത്യാധുനിക ഫീച്ചറുകളും വിശാലമായ ഉൾഭാഗവുമാണ് സിറോസിന്റെ പ്രത്യേകത. ഇലക്ട്രിക് പതിപ്പിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source link


