test del 3

‘കീം’ അവസാനഘട്ട തയാറെടുപ്പുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


റിവിഷൻ, പരമാവധി ചോദ്യങ്ങളുടെ പരിശീലനം, വീണ്ടും റിവിഷൻ – 17ന് ആരംഭിക്കുന്ന കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷയ്ക്കായുള്ള (കീം) അവസാനഘട്ട തയാറെടുപ്പിൽ ഏറ്റവും പ്രധാനം ഇപ്പറഞ്ഞവയാണ്. പരീക്ഷയുടെ സിലബസ് നിലവിൽ പൂർത്തീകരിച്ചവരും പൂർത്തിയാക്കാനുള്ളവരുമുണ്ടാകും. എന്നാൽ, പുതിയ ഭാഗങ്ങൾ പഠിക്കുന്നതിനു പകരം പഠിച്ചവ നന്നായി റിവൈസ് ചെയ്യാനും തുടർച്ചയായി മോക് ടെസ്റ്റുകൾ ഉൾപ്പെടെ പരിശീലിക്കാനും ഇനിയുള്ള സമയം ഉപയോഗിക്കാം. 17 മുതൽ 22 വരെ ഉച്ചയ്ക്കു ശേഷം 2 മുതൽ 5 വരെയാണ് എൻജിനീയറിങ് പ്രവേശനപരീക്ഷ. 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയാണു ഫാർമസി പ്രവേശനപരീക്ഷ. അവസാനവട്ട തയാറെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.ജെഇഇ, നീറ്റ് പരീക്ഷകളുടേതു പോലെയുള്ള കാഠിന്യം കീമിനില്ല. ചോദ്യങ്ങളെ എളുപ്പമുള്ളവ, ശരാശരി, കടുപ്പമുള്ളവ എന്നിങ്ങനെ തരംതിരിക്കാൻ സാധിച്ചാൽ നല്ലതാണ്. സാധാരണ കീമിന് എളുപ്പമുള്ള 70-80 ചോദ്യങ്ങൾ കണ്ടുവരാറുണ്ട്. ഇവ ആദ്യം കണ്ടെത്താൻ ശ്രദ്ധിക്കണം. 30-40 ചോദ്യങ്ങൾ ശരാശരി നിലവാരമുള്ളതാകും. ഇവയ്ക്ക് ഒറ്റനോട്ടത്തിൽ ഉത്തരം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ‘മാർക്ക് ഫോർ റിവ്യൂ’ എന്നു രേഖപ്പെടുത്തിയ ശേഷം പിന്നീട് തിരികെയെത്തി ഉത്തരം കണ്ടെത്താം.പ്രാധാന്യം കണക്കിന് കീമിന് ഏറ്റവും കൂടുതൽ പ്രാധാന്യം പകുതി മാർക്ക് വെയ്റ്റേജ് ഉള്ള കണക്കിനു തന്നെ. എത്രമാത്രം ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുന്നുവോ, കണക്കിനു മികച്ച സ്കോർ നേടാനുള്ള സാധ്യത അത്രത്തോളം കൂടും. വെക്ടർ ആൾജിബ്ര, ഇന്റഗ്രേഷൻ, ഡിഫറൻസിയേഷൻ, കോംപ്ലക്സ് നമ്പറുകൾ, പ്രോബബിലിറ്റി, ട്രിഗണോമെട്രി, മെട്രിക്സ് തുടങ്ങിയ ഭാഗങ്ങളിൽനിന്നു സാധാരണ കൂടുതൽ ചോദ്യങ്ങൾ വരാറുണ്ട്. ഇവ പഠിച്ചുവെന്ന് ഉറപ്പാക്കാം.


Source link

Back to top button