test del 4 copy of del 3

കൊടും ചൂടിൽ ഉരുകുകയാണ് കൊല്ലം ജില്ല. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടിയേക്കും


കൊല്ലം ∙ കനത്ത ചൂടിൽ ഉരുകുകയാണ് ജില്ല. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നായി കൊല്ലം മാറിക്കഴിഞ്ഞു. നിലവിലുള്ള താപനില ഇനിയും ഉയർന്നേക്കുമെന്നാണ് പ്രവചനം. അടുത്ത 3 ദിവസങ്ങളിൽ 38 ഡിഗ്രി വരെയും 17 മുതൽ 39 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വായുവിലെ ഈർപ്പവും ചൂടും ഒരുമിച്ച് വരുന്നതിനാൽ യഥാർഥ താപനിലയെക്കാൾ 5 മുതൽ 7 വരെ ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പുറംജോലികൾ ഏർപ്പെടേണ്ടി വരുന്ന കെട്ടിട, റോഡ് നിർമാണ തൊഴിലാളികൾ, ലോട്ടറി വിൽപനയ്ക്കാർ, ഗിഗ് തൊഴിലാളികൾ, വഴിയോര വിൽപനക്കാർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. വ്യാജ പ്രചാരണം ശക്തം വെയിൽ കനത്തതോടെ ചൂടുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഏപ്രിൽ 29 മുതൽ മേയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നുമുള്ള വാട്സാപ് സന്ദേശമാണ് പ്രചരിക്കുന്നത്. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് ഇതുവരെ കേന്ദ്ര, സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ പ്രവചിച്ചിട്ടില്ല. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് ശിക്ഷാർഹമാണ്.ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് പുനലൂരിലെ കനലാക്കി നിലനിർത്തുന്നത്. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടതും എന്നാൽ താഴ്ന്ന പ്രദേശമായി നിലനിൽക്കുകയും ചെയ്യുന്ന ഇടമാണ് പുനലൂർ. ഇത് കാറ്റിന്റെ ഗതിയെ തടസ്സപ്പെടുത്തുകയും ചൂടുള്ള വായു അവിടെത്തന്നെ തങ്ങി നിൽക്കാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. മലനിരകൾക്കു താരതമ്യേന ഉയരം കുറവായതിനാൽ ആര്യങ്കാവിലൂടെ തമിഴ്നാട്ടിലെ കാറ്റ് കടന്നുവരുന്നതും തീരപ്രദേശത്തു നിന്ന് അകന്നു നിൽക്കുന്നതിനാൽ തണുത്ത കടൽകാറ്റ് ഇവിടേക്ക് എത്താത്തതും താപനില ഉയരാൻ ഇടയാക്കുന്നു.


Source link

Back to top button