test del 5 copy of del 3

കണ്ണനെ കാണാൻ ഭക്തർ ഗുരുവായൂരിലേക്ക്; തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കം


ഗുരുവായൂർ ∙ വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി. തിരക്ക് നിയന്ത്രിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ദേവസ്വം ഏർപ്പെടുത്തി. ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ ഒഴുക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ പകുതിയിലിധികവും ബൂക്കിങ് പൂർത്തിയാക്കി.  നാലമ്പത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ കണി വിഷുക്കണി ദർശനത്തിനായി നാലമ്പലത്തിലേക്കു പ്രവേശിക്കുമ്പോൾതന്നെ ഭക്തർക്കു കണി ദൃശ്യമാകും. സോപാനത്തിനു മുന്നിലെത്തിയാൽ കണ്ണന്റെ മുഖവും കണിയൊരുക്കങ്ങളും ഒരുമിച്ചു കണ്ടു ധന്യരാകാം. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂറാണു കണി ദർശനം. ഈ സമയത്തു തൊഴുതുവരുന്നവർക്കു മേൽശാന്തി വിഷുക്കൈനീട്ടം നൽകും. വിഷുവിശേഷമായി ഗുരുവായൂരപ്പനു നമസ്കാര സദ്യയുണ്ട്. ഭക്തർക്കു പാൽപായസമാണു സദ്യയിലെ വിശേഷം. കാഴ്ചശീവേലിയും രാത്രി ഇടയ്ക്ക, നാഗസ്വര മേളത്തോടെ വിളക്കെഴുന്നള്ളിപ്പുമുണ്ട്.കണ്ണൻ കണി കണ്ട ശേഷം ഭക്തര്‍ കണ്ണൻ കണികണ്ടു കഴിഞ്ഞാൽ ഭക്തർക്കുള്ള അവസരമാണ്. ശ്രീകോവിലിന് അകത്തെ മുഖമണ്ഡപത്തിൽ അലങ്കരിച്ച സ്വർണപീഠത്തിൽ കണിക്കോപ്പുകളും ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പും എഴുന്നള്ളിച്ചു വയ്ക്കും. ശ്രീകോവിലിനു മുന്നിലെ നമസ്കാര മണ്ഡപത്തിലും കണ്ണന്റെ ചെറിയ കോലം വച്ചു കണിയൊരുക്കും. ഭക്തർ നാലമ്പലത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ നമസ്കാര മണ്ഡപത്തിലെ കണി ആദ്യം കാണാം. സോപാനത്തിനു മുന്നിലെത്തിയാൽ കണ്ണനെയും കണിക്കോപ്പുകളും ഒരുമിച്ചു കാണാം. വിഷുനാളിൽ ദേവസ്വം വകയായി കാലത്തും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലി ഉണ്ടാകും. കാലത്ത് ഗുരുവായൂർ ശശി മാരാരും ഉച്ചകഴിഞ്ഞ് കക്കാട് രാജപ്പൻ മാരാരും പഞ്ചാരിമേളം നയിക്കും. രാത്രി തെക്കുമുറി ഹരിദാസിന്റെ വഴിപാടായി വിഷുവിളക്ക് എഴുന്നള്ളിപ്പ്. വിഷു വിശേഷമായി ഗുരുവായൂരപ്പന് ദേവസ്വംവക നമസ്കാര സദ്യയുണ്ട്. ഭക്തർക്കുള്ള വിഷു സദ്യയിൽ പാൽപായസം വിളമ്പും. വരി നിൽക്കാതെ ദർശനം നടത്താനുള്ള നെയ്‌വിളക്ക് ശീട്ട് കാലത്ത് 7 മുതൽ മാത്രമേ നൽകൂ. തിരക്കേറിയാൽ നെയ്‌വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.


Source link

Back to top button