LATEST

ശബരിമല സ്വർണക്കൊള്ള; കേന്ദ്രത്തിന്റെ അന്വേഷണവും നിലച്ചു? പ്രധാന പ്രതികളെപോലും ചോദ്യം ചെയ്യാതെ ഇഡി


പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇഴയുന്നു. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ അടക്കമുള്ളവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവും കേസിനെ ബാധിച്ചെന്നാണ് റിപ്പോർട്ട്. അസി.ഡയറക്ടർ അശു ഘോയലിനെ അലഹബാദിലേക്ക് മാറ്റിയിരുന്നു, ജനുവരിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം ആരംഭിച്ചത്. പുതിയ ഉദ്യോഗസ്ഥൻ എത്തിയിട്ടുണ്ടെന്നും കേസ് ഫയൽ പഠിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനുശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.


Source link

Back to top button