test del 5 copy of del 3

സൈബർ പൊലീസിൽ പരാതി നൽകിയത് നിതിൻ മരിച്ച് 2 ദിവസത്തിനുശേഷം; ദുരൂഹമായ തീപിടിത്തം, പ്രവേശന ക്രമക്കേട്, പുകമറയിൽ കോളജ്


കണ്ണൂർ ∙ നിതിൻ രാജിനു കോളജിനു പുറത്ത് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രശ്നങ്ങളും കേസും ഉണ്ടെന്നാണ് മരണദിവസം കോളജ് അധികൃതർ ആരോപിച്ചത്. എന്നാൽ, ലോൺ ആപ്പിലെ വായ്പയും ഭീഷണിയും സംബന്ധിച്ച് സൈബർ പൊലീസിൽ പരാതി നൽകിയതും കേസ് റജിസ്റ്റർ ചെയ്തതും നിതിൻ മരിച്ചു രണ്ടു ദിവസത്തിനുശേഷം, ഈ മാസം 12നാണ്. അന്നുരാത്രി 11.48നാണ് പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയത്. ഈ മാസം 10ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു മരണം. അന്വേഷണം വഴിതിരിച്ചുവിടാനും തെറ്റിദ്ധരിപ്പിക്കാനും വേണ്ടിയാണ് സാമ്പത്തിക ഇടപാട് ആരോപണവും കേസുമുണ്ടെന്ന പ്രചാരണം കോളജ് അധികൃതർ നടത്തിയതെന്നാണ് വിദ്യാർഥികളും നിതിന്റെ കുടുംബവും ആരോപിക്കുന്നത്. 1767ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി 500 ഏക്കറിൽ എസ്റ്റേറ്റ് തുടങ്ങി.   ഉത്തരകേരളത്തിൽ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജ് അഞ്ചരക്കണ്ടിയിൽ ആരംഭിച്ചത് ഈ കറപ്പത്തോട്ടത്തിലാണ്. 200 ഏക്കറിലാണ് ക്യാംപസ്. എസ്റ്റേറ്റ് ഭൂമി തരംമാറ്റി കരഭൂമിയാക്കിയാണു മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. റജിസ്ട്രാർ ഓഫിസിലെ തീപിടിത്തത്തിൽ എസ്റ്റേറ്റ് ഭൂമിയുടെ രേഖകൾ കത്തിനശിച്ചതിലും ദുരൂഹത ഉയർന്നു. എം. അബ്‌ദുൽ ജബ്ബാർ ചെയർമാനായുള്ള പ്രസ്‌റ്റീജ് എജ്യുക്കേഷനൽ ട്രസ്‌റ്റാണു സ്‌ഥാപനങ്ങൾ നടത്തുന്നത്. കേസന്വേഷണം നടക്കുന്നതിനാൽ ഇപ്പോഴത്തെ സംഭവങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ഡെന്റൽ കോളജ് ജനറൽ മാനേജർ ഡോ.സാജിദ് പറഞ്ഞു.


Source link

Back to top button