test del 3

ഒരു ലക്ഷം രൂപ നിർമാണ ചെലവു വരുന്ന ഉന്തുവണ്ടി കച്ചവടക്കാർക്ക് നൽകിയത് മൂന്നു ലക്ഷം രൂപയ്ക്ക്


കോഴിക്കോട് ∙ ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും കടൽതീരം വൃത്തിയുള്ളതാക്കാനുമായിരുന്നു ഫൂഡ് സ്ട്രീറ്റ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും രണ്ടും അട്ടിമറിക്കപ്പെട്ടു. 1.39 ലക്ഷം എങ്ങനെ 3 ലക്ഷമായി? പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഒരു വണ്ടിക്ക് 1.39 ലക്ഷം രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. അതു തന്നെ കൂടുതലാണെന്നും 45,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചെലവഴിച്ച് ഉന്തുവണ്ടി ചെയ്യാൻ കഴിയുമെന്നും അന്നു തന്നെ കച്ചവടക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കടപ്പുറമായതിനാൽ സാധാരണ വണ്ടിയൊന്നും പോരെന്നും തുരുമ്പ് എടുക്കാതിരിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വേണമെന്നും വാദിച്ചതു കോർപറേഷനാണ്. അതിനാൽ 1.39 ലക്ഷം വരെ ചെലവാകുമെന്നും കടക്കാരെ വിശ്വസിപ്പിച്ചു. കച്ചവടക്കാരുടെ നിർദേശം പരിഗണിച്ചു വണ്ടിക്ക് ആദ്യം പറഞ്ഞതിനേക്കാൾ അര അടി വലുപ്പം കൂട്ടി. പക്ഷേ വണ്ടിയുടെ വില 3 ലക്ഷമായി. 2.51 ലക്ഷം രൂപ വണ്ടിയുടെ നിർമാണ ചെലവും 45,000 രൂപ ജിഎസ്ടിയും അടക്കമാണ് വണ്ടിക്കു വില ഇരട്ടിയിലേറെയായി ഉയർന്നത്. ഈ തുക കച്ചവടക്കാരെ കൊണ്ട് കേരള ബാങ്കിൽ നിന്നു വായ്പയായി എടുപ്പിക്കുകയായിരുന്നു.കച്ചവടക്കാർ സ്വന്തം നിലയ്ക്കു പണം നൽകി ഇവ പുനഃസ്ഥാപിക്കേണ്ടി വന്നു. ക്വട്ടേഷനിൽ പറയുന്ന സ്പെസിഫിക്കേഷനുകളിൽ അല്ല ഉന്തുവണ്ടി നിർമിച്ചതെന്നതാണു പ്രധാന പരാതി. ഇതിൽ വിദഗ്ധ പരിശോധന വേണമെന്നും ആവശ്യം ഉയരുന്നു. ക്വട്ടേഷനിൽ പറയുന്നതു പ്രകാരം വണ്ടി തുരുമ്പ് പിടിക്കാതിരിക്കാൻ ഒരു കോട്ട് പ്രൈമറും 2 കോട്ട് ഓട്ടോ ഗ്രേഡ് സ്പ്രേയും പെയ്ന്റ് ചെയ്തിട്ടുണ്ടെങ്കിൽ മാസങ്ങൾക്കുള്ളിൽ വണ്ടി തുരുമ്പ് പിടിച്ചത് എങ്ങനെയെന്ന് ചോദ്യം ഉയരുന്നു. പല വണ്ടി, ഒരേ ബാധ്യത വണ്ടികൾ പല വിധമുണ്ട്. ചായയും കടിയും വിൽക്കുന്ന വണ്ടികളിൽ ഇവ സൂക്ഷിക്കാനുള്ള ഗ്ലാസ് ഷെൽഫ്, സ്റ്റാൻഡ്, റാക്ക് എന്നിവയുണ്ട്. എന്നാൽ ഐസ് ഉരതി കടകളിൽ ഷെൽഫിന്റെ അളവ് പോലും പകുതിയേ ഉള്ളൂ. ഐസ്ക്രീം വിൽപന വണ്ടിയിൽ ഈ സൗകര്യങ്ങൾ ഒന്നും തന്നെയില്ല. പക്ഷേ മൂന്നു വണ്ടിക്കും ഒരേ വില, 3 ലക്ഷം രൂപ! വണ്ടികൾ തമ്മിൽ ഉള്ളിലെ സൗകര്യങ്ങളുടെ കാര്യത്തിൽ 50,000 രൂപയിലേറെ വ്യത്യാസമുണ്ട്. ഇല്ലാത്ത സൗകര്യങ്ങളുടെ പേരിൽ കച്ചവടക്കാരിൽ നിന്നു പണം തട്ടിയെടുക്കാൻ ആരാണു കൂട്ടുനിന്നത്?


Source link

Back to top button