ഇൻഫോസിസിലെ ജോലി വേണ്ടെന്ന് വച്ച് ഹോബിക്ക് പിന്നാലെ; ഇന്ന് ലക്ഷ്മി നേടുന്നത് വൻ വരുമാനം

ജീവിക്കാൻ പണം അത്യാവശ്യമാണ്. അതിനായി മാന്യമായ എന്ത് ജോലിയും ചെയ്യാം. എന്നിരുന്നാലും വൈറ്റ് കോളർ ജോലികൾക്ക് കൂടുതൽ പ്രാധാന്യവും ബഹുമാനവും നൽകിയിരുന്ന സമൂഹമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിതി അതല്ല. മനുഷ്യർ മാറി ചിന്തിക്കാൻ തുടങ്ങി. ഓരോ ജോലിയും ബഹുമാനമർഹിക്കുന്നുണ്ടെന്നും പണത്തേക്കാളുപരി വ്യക്തിപരമായ സന്തോഷത്തിനും മനഃസമാധാനത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നുംആളുകൾ മനസിലാക്കാൻ തുടങ്ങി. ഇത്തരത്തിൽ സമൂഹത്തിന്റെ വഴിയിൽ നിന്ന് മാറി സ്വന്തം പാഷനെ ഒരു തൊഴിലാക്കി മാറ്റിയ വ്യക്തിയാണ് കോതമംഗലം സ്വദേശിനി ലക്ഷ്മി പ്രിയ. ബി.ടെക് ബിരുദധാരിയായ ലക്ഷ്മിക്ക് പഠനസമയത്ത് തന്നെ ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ഇൻഫോസിസിൽ ജോലി ലഭിച്ചിരുന്നു. ആ അവസരം പോലും വേണ്ടെന്നുവച്ചാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹാൻഡ് എംബ്രോയിഡറി മേഖലയിലേക്ക് എത്തിയത്. കൊവിഡ് കാലത്ത് വൈറലായ ഹാൻഡ് എംബ്രോയിഡറി ചെയ്ത മാസ്ക് ഉൾപ്പെടെ നിർമിച്ച ലക്ഷ്മിയെക്കുറിച്ച് കൂടുതലായറിയാം.
Source link


