test del 5 copy of del 3
ഏതു വാഹനാപകടമുണ്ടായാലും എന്നും ഞെട്ടലോടെ ഓർക്കുന്ന ദുരന്തം; 12 ദിവസമെടുത്തു സ്മിതയ്ക്ക് ബോധം തിരിച്ചുകിട്ടാൻ

വാൽപാറ അപകടത്തിന്റെ വേദനയിലാണ് കേരളം. അവധിക്കാലം ആഘോഷമാക്കാൻ ഇറങ്ങിയ ഒരേ സ്കൂളിലെ ജീവനക്കാരുടെ ജീവനുകളാണു പൊലിഞ്ഞത്. അപകടപ്പാതകൾ എല്ലായിടത്തുമുണ്ട്. കാസർകോട് ജില്ലയിലെ അപകടവഴികൾ…‘1992ൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ സുവോളജി രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. ഗ്രാമീൺ ബാങ്ക് മാനേജർ ആയിരുന്ന അച്ഛൻ വി.നാരായണനൊപ്പം തെക്കിലിൽ ബന്ധുവീട്ടിലെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കാൻ നീലേശ്വരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. ആ വഴി വന്ന പ്രിയദർശിനി ബസ് വേണ്ടെന്നുവച്ച് അടുത്ത ബസിൽ കാഞ്ഞങ്ങാട്ടേക്കു പുറപ്പെട്ടു. എന്നാൽ അവിടെത്തിയപ്പോൾ പ്രിയദർശിനി ബസിലായിരുന്നു തെക്കിലിലേക്കു യാത്ര ചെയ്യാൻ നിയോഗം. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ആ ദുരന്തമുണ്ടായത്. മംഗളൂരു ഡോ.ടി.എം.എ.പൈ മെമ്മോറിയൽ റോട്ടറി ആശുപത്രിയിലെ ചികിത്സയിൽ കരൾ ഭാഗത്ത് ഉൾപ്പെടെ ശസ്ത്രക്രിയ നടത്തി. അപകടത്തിൽ ഏറ്റവുമധികം പരുക്കേറ്റത് എനിക്കായിരുന്നു. 12 ദിവസമെടുത്തു ബോധം തിരിച്ചുകിട്ടാൻ. ഉടൻ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും പരിചരണവും ലഭിച്ചതിനാൽ ഇപ്പോഴും ജീവിക്കുന്നു’ – ആ ദുരന്തദിനം സ്മിത ഓർത്തെടുത്തു. ഇപ്പോൾ അധികംനേരം ഇരിക്കാനും നിൽക്കാനും കഴിയില്ല. 2002ൽ വിവാഹം കഴിഞ്ഞു. രണ്ടു മക്കളുണ്ട്. ഈ ദുരന്തത്തിനുശേഷം തെക്കിൽ കാനത്തുംകുണ്ട് വളവിൽ സുരക്ഷാ സജ്ജീകരണങ്ങളൊരുക്കി. ഇപ്പോൾ ദേശീയപാത വികസനത്തിൽ വീതി കൂട്ടി കുഴി നികത്തി ആവശ്യമായ സുരക്ഷ ഉറപ്പാക്കിയപ്പോൾ ഇനിയൊരു അപകടം ഇവിടെ ഉണ്ടാകാനുള്ള സാധ്യത തീർത്തും അടച്ചു.
Source link

