test del 5 copy of del 3

‘എന്റെ കുഞ്ഞ് സഹിച്ചതിന് കണക്കില്ല; ജീവിക്കാൻ കൊതിച്ച കുട്ടിയെ ആണ്…’; മരവിപ്പിക്കുന്ന ഓർമയായി നിതിൻ


ആര്യനാട് (തിരുവനന്തപുരം) ∙ നാലു ദിവസത്തെ വിഷു അവധി സന്തോഷപൂർവം കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരുന്ന നിതിൻ രാജ് നാടിന് മരവിപ്പിക്കുന്ന ഓർമയായി. ഉഴമലയ്ക്കലിലെ വാടക വീട്ടിൽ മകന്റെ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കും അരികിലിരുന്ന് വിങ്ങുന്ന അമ്മ ലതയെയും അച്ഛൻ രാജനെയും ആശ്വസിപ്പിക്കാനാകുന്നില്ല, ആർക്കും. ഇനി ഈ വീട്ടിലേക്ക് അവനെത്തില്ല എന്നതു വലിയ വേദനയാകുന്നു. നിതിന്റെ മുറിയിലെ കട്ടിലിൽ തളർന്നുകിടക്കുന്ന ലതയുടെ കരച്ചിൽ ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്നുണ്ട്. കോഴ്സ് പൂർത്തിയാക്കിയ ശേഷം യുകെയിൽ ജോലി നേടണമെന്നായിരുന്നു ആഗ്രഹം. വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണം. അച്ഛനും അമ്മയ്ക്കും സ്വന്തമായൊരു വീടു നിർമിച്ചു നൽകുമെന്ന് പറഞ്ഞാണ് കണ്ണൂരിലേക്ക് പഠിക്കാൻ പോയത്. ജീവിക്കാൻ കൊതിച്ച ഒരു കുട്ടിയെ ആണ് അവർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അല്ലാതെ അവൻ ചാടിയതല്ല’– രാജന്റെ വാക്കുകൾ.കോളജിലെ കാര്യങ്ങൾ സഹോദരിമാരോട് പറയും. അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുതെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ വിഷമിക്കേണ്ടെന്നു കരുതി മക്കൾ എല്ലാമൊന്നും പറഞ്ഞില്ല. അവസാനഘട്ടത്തിലാണ് എല്ലാമറിയുന്നത്. മോനെ അവിടെ ചേർക്കാൻ കൊണ്ടുപോയപ്പോൾ ഇത്ര മോശമായ കോളജ് ആണെന്നറിഞ്ഞില്ല. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ തിരിച്ചു കൊണ്ടുവന്നേനെ. അഡ്മിഷൻ സമയത്ത് ഒരു സെമിനാർ ഉണ്ടായിരുന്നു. റാഗിങ്, ടോർചർ ഒന്നുമില്ല എന്നാണ് പറഞ്ഞത്. പക്ഷേ, അധ്യാപകർ തന്നെ വില്ലന്മാരായി. ജാതി പറഞ്ഞും ദാരിദ്ര്യം പറഞ്ഞും കുട്ടിയെ കളിയാക്കി. ഞാൻ നിന്നെ ശരിപ്പെടുത്തും, സൂക്ഷിച്ചോളണമെന്ന് ഭീഷണിപ്പെടുത്തി. പഠിപ്പിക്കുന്ന കുട്ടിയുടെ കൈയും കാലും വെട്ടുമെന്നും ജീവനെടുക്കുമെന്നും പറയുന്നവർ അധ്യാപകരാണോ? അമ്മയുടെ ചികിത്സയ്ക്കായാണ് ലോൺ ആപ്പിലൂടെ കടമെടുത്തത്. അതു കൃത്യമായി അടച്ചിരുന്നു. ലോൺ ആപ് കാരണം പ്രശ്നം ഉണ്ടായെങ്കിൽ ഞങ്ങളെ അറിയിക്കാമായിരുന്നല്ലോ? –രാജന്റെ ചോദ്യം.


Source link

Back to top button