CINEMA

‘ഇസ്ലാമിലേയ്ക്ക് മതം മാറി, പിന്നീട് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി’; മനസുതുറന്ന് നടി


മുംബയ്: മതംമാറ്റത്തെക്കുറിച്ചും തുടർന്ന് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസുതുറന്ന് നടി ചാഹത്ത് ഖന്ന. തന്റെ പ്രസ്താവനകൾ പലപ്പോഴും വളച്ചൊടിക്കപ്പെടാറുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിലായിരുന്നു നട‌ി മനസുതുറന്നത്. ‘ഞാൻ വളരെ മതേതരയായ വ്യക്തിയാണ്. ദീപാവലി ആഘോഷിക്കുന്നതുപോലെ തന്നെ ഈദും ആഘോഷിക്കാറുണ്ട്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. എന്നെ നിർബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്ന് പലരും പറഞ്ഞു. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഞാൻ ഇസ്ലാമിൽ വിശ്വസിക്കുന്നു, സനാതന ധർമ്മത്തിലും വിശ്വസിക്കുന്നു. അതിനർത്ഥം ഞാൻ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നില്ല എന്നല്ല.


Source link

Back to top button