test del 3

വിഴിഞ്ഞത്ത് അടുക്കാതെ അനുബന്ധ വ്യവസായം; ഒരു സെന്റ് പോലുമില്ല, കേരളം വിടുമെന്നു വിദേശ കമ്പനി, അനങ്ങാതെ സർക്കാർ


തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായി വ്യവസായ നിക്ഷേപമെത്തിക്കാന്‍ 1500 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നു രണ്ടു സര്‍ക്കാര്‍ ഏജന്‍സികള്‍ അവകാശപ്പെട്ടിട്ടും ഒരു സെന്റ് ഭൂമി പോലും കയ്യില്‍ ഇല്ല.തുറമുഖ നിര്‍മാണം തുടങ്ങി 10 വര്‍ഷം കഴിഞ്ഞിട്ടും, അനുബന്ധ വ്യവസായങ്ങളൊന്നും എത്തിക്കാനായിട്ടില്ല. 5000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത യുഎഇ ഗ്രൂപ്പ്, ഭൂമി വാങ്ങാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ കേരളം വിടുകയാണെന്നു പ്രഖ്യാപിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായിട്ടില്ല.ഭൂമി വാങ്ങുന്നതിനു കിന്‍ഫ്രയ്ക്കു ബജറ്റില്‍ ഗാരന്റി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഉത്തരവിറക്കാനായില്ല. ഇനി പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം, ഭൂമി വാങ്ങല്‍ നടപടി പുനരാരംഭിച്ചാല്‍ മതിയെന്നാണു കിന്‍ഫ്രയുടെ തീരുമാനം.  വ്യവസായ പദ്ധതികള്‍ക്കു ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി കിന്‍ഫ്രയാണെങ്കിലും ഈ മേഖലയിലേക്കു ‘വിസില്‍’ കൂടി കടന്നത് ആശയക്കുഴപ്പമുണ്ടാക്കി. 


Source link

Back to top button