test del 4 copy of del 3

വനിതാ സംവരണ ബിൽ നാളെ പാർലമെന്റിൽ; ലോക്സഭാ സീറ്റുകൾ 850 ആക്കും


ന്യൂഡൽഹി ∙ ലോക്സഭയിലെ സീറ്റെണ്ണം പരമാവധി 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണു നീക്കം. മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ച് വനിതാ സംവരണം നടപ്പാക്കുന്നതിനോടുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണു സർ‍ക്കാർ നടപടി.മണ്ഡല പുനഃക്രമീകരണം 2026നു ശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ വേണമെന്നാണു നിലവിലെ ഭരണഘടനാ വ്യവസ്ഥ. എന്നാൽ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനഃക്രമീകരണം നടത്തി 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാനാണു ശ്രമം.ലോക്സഭ: ഭരണഘടനപ്രകാരം സംസ്ഥാനങ്ങൾക്ക് 530, കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് 20. പരമാവധി 550 സീറ്റ്. പക്ഷേ, നിലവിൽ 543 അംഗങ്ങൾ. പുതിയ നിർദേശത്തിൽ സംസ്ഥാനങ്ങൾക്ക് 815, കേന്ദ്രഭരണപ്രദേശങ്ങൾക്ക് 35.


Source link

Back to top button