test del 2
‘രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കും’; ഇറാനുമായുള്ള ചർച്ച തുടരുമെന്ന് സൂചിപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ പുനരാരംഭിക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാം, കാരണം ഞങ്ങൾ അങ്ങോട്ട് പോകാൻ താല്പര്യപ്പെടുന്നു,നിങ്ങൾ ഇസ്ലാമാബാദിൽ തുടരണം’ ന്യൂയോർക്ക് പോസ്റ്റുമായുള്ള അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ‘മികച്ച പ്രവർത്തനം’ നടത്തുന്നുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഇസ്ലാമാബാദിൽ തന്നെ ചർച്ചകൾ നടത്തുമോ എന്നത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ചർച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.ഇസ്ലാബാദിൽ നടന്ന ആദ്യ ചർച്ചയിൽ ഇറാനും യുഎസും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. താത്കാലിക വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ത്ന്നെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നാണ് സൂചന.ആദ്യ 24 മണിക്കൂറിൽ ഒരു കപ്പലിനും യുഎസ് ഉപരോധം മറികടക്കാൻ സാധിച്ചിട്ടില്ലെന്ന് യുഎസ് സൈന്യം അവകാശപ്പെട്ടിരിക്കുന്നത്. ആറ് ചരക്ക് കപ്പലുകളെ തിരികെ അയച്ചതായും യുഎസ് സൈന്യം അറിയിച്ചു.
Source link


