test del 5 copy of del 3

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണം; സർക്കാർ അന്വേഷണം വേണമെന്ന് കോടതി


ലക്നൗ ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച്. ഉത്തർപ്രദേശ് സർക്കാർ നേരിട്ടോ അതല്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ടോ വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. കർണാടക സ്വദേശിയായ പരാതിക്കാരൻ ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, ഫോറിനേഴ്സ് ആക്ട്, പാസ്‌പോർട്ട് ആക്ട് എന്നിവ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം റായ്ബറേലിയിലെ പ്രത്യേക കോടതിയിലായിരുന്നു പരാതി സമർപ്പിച്ചിരുന്നത്. എന്നാൽ 2025 ഡിസംബർ 17ന് ഹൈക്കോടതി കേസ് ലക്നൗ കോടതിയിലേക്ക് മാറ്റി. ലക്നൗ കോടതി ഹർജി തള്ളിയതോടെയാണ് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.


Source link

Back to top button