test del 2
UFO, ആണവോർജം, ബഹിരാകാശം; കാണാതാവുകയോ മരിക്കുകയോ ചെയ്യുന്ന ശാസ്ത്രജ്ഞർ; അന്വേഷിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: 2023 മുതൽ അമേരിക്കയിൽ ഉന്നത ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്ന പത്തിലധികം ശാസ്ത്രജ്ഞർ കാണാതാവുകയോ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയോ ചെയ്ത സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. യുഎഫ്ഒ (UFO), ബഹിരാകാശ പദ്ധതികൾ, ആണവ സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ഇതിൽ ഭൂരിഭാഗം പേരും എന്നത് വലിയ ആശങ്ക ഉയർത്തുന്നു. വൈറ്റ് ഹൗസ് വക്താവ് ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ പതിഞ്ഞതായി സ്ഥിരീകരിച്ചതോടെയാണ് ഇത് വീണ്ടും വാർത്തകളിൽ നിറയുന്നത്. 2023 മുതൽ ഒരു ഡസനോളം യുഎസ് ശാസ്ത്രജ്ഞരെ നിഗൂഢ സാഹചര്യത്തിൽ കാണാതാവുകയോ അവർ മരിക്കുകയോ ചെയ്തെന്ന റിപ്പോർട്ടുകൾ യുഎസ് സർക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.ഈ അസ്വാഭാവികമായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ എഫ്ബിഐയോട് രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട പ്രതിരോധ-ഗവേഷണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ചുള്ള ഈ നീക്കങ്ങൾ ഒരു നിഗൂഢമായ മാതൃക പിന്തുടരുന്നുണ്ടോ എന്ന് രാജ്യം പരിശോധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഉറപ്പുനൽകിയിട്ടുണ്ട്. ശാസ്ത്രലോകത്തെയും ഭരണകൂടത്തെയും ഒരുപോലെ അമ്പരപ്പിക്കുന്ന ഈ ദുരൂഹതകൾക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. UFO(അൺ ഐഡന്റിഫൈഡ് ഓബ്ജക്റ്റ്സ്), ആണവ സുരക്ഷ അല്ലെങ്കിൽ ആഴത്തിലുള്ള ബഹിരാകാശ ഗവേഷണം എന്നിവയിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞരാണ് കാണാതാവുകയോ മരിച്ചുപോവുകയോ ചെയ്തിട്ടുള്ളത്.തന്റെ ഭരണകൂടം ഈ വിഷയം പരിശോധിച്ചു വരികയാണെന്നും ഉടൻതന്നെ വിവരങ്ങൾ പുറത്തുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. ‘ഇതൊരു യാദൃശ്ചികതയാണ് എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും അടുത്ത ഒന്നര ആഴ്ചയ്ക്കുള്ളിൽ നമുക്ക് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ കഴിഞ്ഞേക്കും. വളരെ ഗൗരവകരമായ കാര്യമാണിത്… ഇത് വെറുമൊരു യാദൃശ്ചികത മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.’ അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും ഉടൻ മറുപടി നൽകുമെന്നും വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്.’ഞാൻ ഇതുവരെ ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ചിട്ടില്ല. വൈകാതെ അതുണ്ടാവും, നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്യും. ഇത് സത്യമാണെങ്കിൽ, ഈ സർക്കാരും ഭരണകൂടവും തീർച്ചയായും അന്വേഷിക്കേണ്ട ഒരു കാര്യമാണ് ഇത് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്ത ശാസ്ത്രജ്ഞർ ആണവോർജ്ജ മേഖലയിലോ അല്ലെങ്കിൽ മുമ്പ് യുഎഫ്ഒ എന്ന് വിളിക്കപ്പെട്ടിരുന്ന യുഎപി (UAP – unidentified aerial phenomena) മേഖലയിലോ പ്രവർത്തിച്ചിരുന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നാലുപേർ ന്യൂ മെക്സിക്കോയിൽ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സംഗതി.
Source link


