‘ഭാവിയിൽ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വയ്ക്കേണ്ടത് എന്റെ കടമയല്ലേ’; വീഡിയോയുമായി വെറും വർഷ

ബോഡി ഷെയ്മിംഗ് നടത്തുന്നവർക്ക് പരിഹാസത്തിന്റെ ഭാഷയിൽ മറുപടി നൽകി അവതാരക വർഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന കമന്റുമായെത്തുന്നവർക്കാണ് വർഷയുടെ ചുട്ടമറുപടി നൽകിയത്. എനിക്ക് വയറുണ്ട്, അത് എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയായാണ് ഞാൻ കണക്കാക്കുന്നതെന്ന് വർഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു. സധാരണ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം കമന്റുകൾക്ക് നേരെ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്. എന്നാൽ വർഷയുടെ പരിഹാസ രൂപേണയുള്ള മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു. ”എനിക്ക് അത്യാവശ്യം വയറുണ്ട്. ഗർഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്. ആൾക്കാർ ചോദിക്കും വയറ് കൂടിയോ എന്ന്. അതെ എനിക്ക് വയറുണ്ട്. പക്ഷേ അത് വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഫോണിന് സ്ക്രീൻ ഗാർഡും കവറും ഉള്ളതപോലെ എന്റെ അവയവങ്ങൾക്ക് സുരക്ഷ വേണ്ടേ?
Source link


