LATEST

കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശൂരിൽ പോസ്റ്റർ


തൃശൂർ: നിയമസഭാ സീറ്റ് കച്ചവടത്തിന് കൂട്ടുനിൽക്കരുതെന്ന് കാണിച്ച് തൃശൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിൽ പ്രസ് ക്ലബ്ബ് പരിസരത്തും ഡി.സി.സി ഓഫീസ് പരിസരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ ഡി.സി.സി പ്രസിഡന്റ് എം.പി.വിൻസന്റ് എന്നിവരാണ് ഇതിന് പിന്നിലെന്നും പോസ്റ്ററിൽ പറയുന്നു. തൃശൂരിൽ രാജൻ പല്ലൻ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ടി.എൻ.പ്രതാപനെതിരെയും പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപം ഉന്നയിച്ചതിനെതിരെ പ്രതാപൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.


Source link

Back to top button