test del 5 copy of del 3

ഒരു വർഷം മുൻപ് കത്തിപ്പോയ വണ്ടിക്ക് ഹെൽമറ്റ് വയ്ക്കാത്തതിന്റെ പിഴ; പിഴ അടയ്ക്കാത്തതിന് കേസ് കോടതിയിൽ


കോഴിക്കോട് ∙ അധികൃതർ ഒരക്കം തെറ്റായി രേഖപ്പെടുത്തി; ട്രാഫിക്ക് നിയമലംഘനത്തിന് പിഴ ചുമത്തിയത് ഒരു വർഷം മുൻപ് കത്തിനശിച്ച ഇരുചക്ര വാഹനത്തിന്. ഈ പിഴ അടയ്ക്കാത്തതു സംബന്ധിച്ച കേസ് ജില്ലാ കോടതിയിലെത്തി. വാഹനം കത്തിയതിന്റെ കേസ് ഉപഭോക്തൃ കോടതിയിൽ നടക്കുന്നതിനിടെയാണ് പിഴ അടയ്ക്കാത്തതിന്റെ കേസ് ജില്ലാ കോടതിയിലെത്തിയത്.എന്നാൽ 2025 ഒക്ടോബർ 6ന് പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റു വച്ചില്ലെന്നു കാണിച്ച് കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് ദീപയ്ക്ക് പിഴ അടയ്ക്കാനുള്ള അറിയിപ്പു നൽകുകയായിരുന്നു. ട്രാഫിക് അധികാരികളെ ബന്ധപ്പെടുകയും തന്റെ വാഹനം കത്തിപ്പോയതാണെന്ന് അറിയിക്കുകയും ചെയ്തു. വാഹനവിവരം ചേർത്തപ്പോൾ റജിസ്ട്രേഷൻ അക്കങ്ങളിൽ ഒരക്കം മാറിപ്പോയതാണ് പിഴയ്ക്കു കാരണമായതെന്നു ചൂണ്ടിക്കാണിച്ചു. ഇതു തിരുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ തിരുത്തിയില്ല. തിരുത്തുമെന്ന വിശ്വാസത്തിൽ സ്കൂട്ടർ ഉടമ പിഴ അടച്ചില്ല. തുടർന്നാണ് പിഴ അടച്ചില്ലെന്നു കാണിച്ചാണ് കേസ് ഇപ്പോൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയത്.


Source link

Back to top button