test del 3

ഉണ്ണിയപ്പത്തിന് ഇത്തവണ ഡിമാൻഡ് കൂടി; പഴയങ്ങാടിയിൽ വിറ്റഴിച്ചത് ഒന്നര ടൺ ഉണ്ണിയപ്പം !


പഴയങ്ങാടി ∙ വിഷു ആഘോഷത്തിൽ പ്രധാനമായ കണിക്കൊപ്പം വയ്ക്കുന്ന ഉണ്ണിയപ്പത്തിന് ഇത്തവണ ഡിമാൻഡ് കൂടി. പഴയങ്ങാടിയിലെ ബേക്കറികളിൽ നിന്ന് വൈകിട്ട് വരെ വിറ്റഴിച്ചത് ഒന്നര ടൺ ഉണ്ണിയപ്പം (1500 കിലോ). ഇത് നേരത്തെ ഓർഡർ അനുസരിച്ച് ഉണ്ടാക്കിയതാണ്. മുന്നൂറിലേറെപേർ പഴയങ്ങാടിയിലെ പ്രമുഖ ബേക്കറിയിൽ എത്തി ഉണ്ണിയപ്പം കിട്ടാതെ മടങ്ങി എന്നാണ് വിവരം. കഴിഞ്ഞ വർഷം വിറ്റഴിച്ചതിന്റെ ഇരട്ടിയാണ് ഇത്തവണ വിൽപന നടത്തിയത്. വളരെ സൂക്ഷ്മതയോടെ സമയബന്ധിതമായി ഉണ്ണിയപ്പം ചുട്ടെടുത്തില്ലെങ്കിൽ സ്വാദ് കുറയും. കൂടാതെ കനത്ത ചൂടും പാചക വാതകത്തിന്റെ ക്ഷാമവും ഉണ്ണിയപ്പം ബേക്കറികളിൽ നിന്ന് വാങ്ങിക്കാൻ കാരണമായി. 220– 250 വരെയാണ് ചില സ്ഥലങ്ങളിൽ വില ഈടാക്കുന്നത്.


Source link

Back to top button